Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SyroMalabarChurch

ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ പാത്രിയാർക്കീസ് സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു

കൊ​​​ച്ചി: സി​​​റി​​​യ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ അ​​​ന്ത്യോ​​​ഖ്യ​​​ൻ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് മാ​​​ർ ഇ​​​ഗ്‌​​​നേ​​​ഷ്യ​​​സ് ജോ​​​സ​​​ഫ് മൂ​​​ന്നാ​​​മ​​​ൻ യൗ​​​നാ​​​ൻ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ 34-ാമ​​​ത് മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലും സ​​​ഭ​​​യു​​​ടെ സ്ഥി​​​രം സി​​​ന​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ മെ​​​ത്രാ​​​ന്മാ​​​രും ചേ​​​ർ​​​ന്ന് പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​നെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സി​​​ന​​​ഡി​​​ലെ മെ​​​ത്രാ​​​ന്മാ​​​രെ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു.

പൗ​​​ര​​​സ്ത്യ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​യും പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ളു​​​ടെ പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളും ആ​​​ത്മീ​​​യ​​​സ​​​മ്പ​​​ത്തും വി​​​ശ്വാ​​​സ​​​സാ​​​ക്ഷ്യ​​​വും ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട​​​ത് പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യും അ​​​ന്ത്യോ​​​ഖ്യ​​​ൻ സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ ​​​സ​​​ഭ​​​യും ത​​​മ്മി​​​ലു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​വും ആ​​​ത്മീ​​​യ​​​വു​​​മാ​​​യ ബ​​​ന്ധ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​നം ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്ന​​​താ​​​യി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up